കാനഡയില്‍ ഖലിസ്താന്‍കാരുണ്ട്, മോദി അനുകൂലികൾ മുഴുവൻ ഹിന്ദുക്കളെയും പ്രതിനിധാനം ചെയ്യുന്നില്ല-ട്രൂഡോ


കാനഡയില്‍ ഖലിസ്താന്‍ അനുകൂലികളുടെ സാന്നിധ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, ഖലിസ്താന്‍കാര്‍ കാനഡയിലെ മുഴുവന്‍ സിഖുസമൂഹത്തെയും പ്രതിനിധാനംചെയ്യുന്നില്ലെന്നും ട്രൂഡോ പറഞ്ഞു. ഖലിസ്താന്‍ പ്രശ്‌നത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരിക്കേയാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍.ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ഇന്ത്യന്‍സമൂഹത്തിന്റെ ദീപാവലിയാഘോഷത്തില്‍ പ്രസംഗിക്കവേയാണ് ട്രൂഡോ ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ഹിന്ദുക്കള്‍ കാനഡയിലുണ്ട്. എന്നാല്‍, അവര്‍ കാനഡയിലെ മുഴുവന്‍ ഹിന്ദുക്കളെയും പ്രതിനിധാനംചെയ്യുന്നില്ലെന്നും ട്രൂഡോ പറഞ്ഞു.


Source link

Exit mobile version