കൊച്ചി: വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഹോർട്ടികോർപ്പ് മുൻ മാനേജിംഗ് ഡയറക്ടർ കെ. ശിവപ്രസാദ് (78) ഇന്നലെ പൊലീസിൽ കീഴടങ്ങി. രാവിലെ എറണാകുളം സൗത്ത് എ.സി.പി ഓഫീസിൽ ഹാജരാവുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണ ശിവപ്രസാദിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മുറിയിലേക്ക് മാറ്റി.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം കീഴടങ്ങിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ഒക്ടോബർ 15നാണ് ജ്യൂസിൽ ലഹരി ചേർത്ത് നൽകി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 22കാരിയെ പീഡിപ്പിച്ചത്. അബോധാവസ്ഥയിലായതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് യുവതി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്. പൊലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പീഡനം വ്യക്തമായി. ശിവപ്രസാദ് പീഡിപ്പിച്ചതായി പിന്നീട് യുവതി മൊഴി നൽകി.
ഫാമിംഗ് കോർപ്പറേഷൻ, പ്ലാന്റേഷൻ കോർപ്പറേഷൻ തുടങ്ങിയവ ഉൾപ്പെടെ നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. ദേശീയ പട്ടികവർഗ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
Source link