ASTROLOGY

സമയ ദോഷങ്ങളും ശനി ദോഷങ്ങളും അലട്ടില്ല; നാടു വിട്ടൊരു യാത്ര പോയാലോ?

സമയ ദോഷങ്ങളും ശനി ദോഷങ്ങളും അലട്ടില്ല; നാടു വിട്ടൊരു യാത്ര പോയാലോ?– Escape Saturn’s Shadow: Travel as an Astrological Remedy

സമയ ദോഷങ്ങളും ശനി ദോഷങ്ങളും അലട്ടില്ല; നാടു വിട്ടൊരു യാത്ര പോയാലോ?

ഡോ. പി.ബി. രാജേഷ്

Published: November 10 , 2024 11:19 AM IST

1 minute Read

കണ്ടകശനി, ഏഴര ശനി, ശനിദശ തുടങ്ങിയ കാലങ്ങളിൽ വീടുവിട്ടു മാറിനിൽക്കുന്നത് പലബുദ്ധിമുട്ടുകൾക്കും പരിഹാരമാണ്

നാടുവിട്ടു പോകുന്നത് ഒരു യാത്രയാക്കി മാറ്റിയാൽ നാടുവിടൽ അനുഭവിക്കുകയും മറ്റ് ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും

Image Credit: Jose Maria Ruiz Sanchez/ Shutterstock

ചെറുതും വലുതുമായ അനേകം യാത്രകൾ നാം നിത്യവും ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരർഥത്തിൽ ജീവിതം തന്നെ ഒരു യാത്രയാണ്. ഉല്ലാസ യാത്ര, തീർഥയാത്ര, പഠനയാത്ര, ഔദ്യോഗിക യാത്ര അങ്ങനെ അങ്ങനെ പല യാത്രകൾ. സുഹൃത്തുക്കളോടൊപ്പമോ, കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പമോ തനിച്ചുള്ളതോ അങ്ങനെ ഏതുതരം യാത്രയുമാകാം. എല്ലാ യാത്രകളും ഓരോ അനുഭവങ്ങളും പാഠങ്ങളുമാണ് പകർന്നു തരുന്നത്. അത് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. 

യാത്ര വേണ്ടന്ന് വയ്ക്കാൻ നമുക്ക് നൂറ് കാരണങ്ങൾ പറയാം. എന്നാൽ അത് നൽകുന്ന ഊർജം മറ്റൊന്നിനും പകരമാകില്ല. ഒരു രാത്രി കൊണ്ട് തീവണ്ടിയിൽ എത്താവുന്ന ദൂരമാണ് ബെംഗളൂരുവും  ചെന്നൈയുമൊക്കെ. കാറിലും ബസിലും തീവണ്ടിയിലും വിമാനത്തിലും മാത്രമല്ല ബോട്ടിലും കപ്പലിലുമൊക്കെ മാറി മാറി യാത്ര ചെയ്യണം. മാനസിക പിരിമുറുക്കങ്ങളിൽ നിന്നും സമയ ദോഷങ്ങളിൽ നിന്നുമൊക്കെ അത് വിടുതൽ തരുന്നതാണ്.

കണ്ടകശനി, ഏഴര ശനി, ശനിദശ തുടങ്ങിയ കാലങ്ങളിൽ വീടുവിട്ടു മാറിനിൽക്കുന്നത് പലബുദ്ധിമുട്ടുകൾക്കും പരിഹാരമാണ്. നാലിൽ ശനി നിൽക്കുന്നവർ വീട്ടിൽ തന്നെ നിന്നാൽ കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകാനും മാതാവിന് ദുരിതങ്ങളും രോഗങ്ങളും വരാനും വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനുമൊക്കെ കാരണമാകും. ഏഴാം ഭാവത്തിലാണ് ശനിയെങ്കിൽ ദമ്പതികൾ തമ്മിൽ തർക്കവും അഭിപ്രായ വ്യത്യാസവും പങ്കാളിക്ക് ദുരിതവുമൊക്കെ വരാനിടയുണ്ട്. ഏഴര ശനിയുടെയും കണ്ടകശനിയുടെയും പൊതുഫലം തന്നെ നാടുവിടേണ്ടി വരിക, ആരോപണങ്ങളും മറ്റും കേൾക്കാനിടവരുക എന്നതാണ്.

നാടുവിട്ടു പോകുന്നത് ഒരു യാത്രയാക്കി മാറ്റിയാൽ നാടുവിടൽ അനുഭവിക്കുകയും മറ്റ് ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ബിപിയും ഷുഗറുമൊക്കെയുണ്ടെങ്കിൽ യാത്രയിൽ അതിനുള്ള മരുന്നുകൾ എടുക്കാൻ മറക്കരുത്. എന്നാൽ ജലദോഷവും പനിയും വന്നാലോ എന്നു കരുതി വിക്സും പാരസെറ്റമോളും ഒന്നും എടുക്കുന്നത് നിങ്ങൾ അസുഖത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാകും. കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവർ അതെല്ലാം മാറി നല്ല സമയം വരുമ്പോൾ യാത്ര ചെയ്യാമെന്ന് വിചാരിക്കരുത്. ചിലപ്പോൾ ഒരു യാത്ര തന്നെ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം.

ലേഖകൻDr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337

mo-astrology-shani-dosha 30fc1d2hfjh5vdns5f4k730mkn-list mo-astrology-shani-dasha dr-p-b-rajesh mo-religion-lord-shani 30kl3bsmq20khfpov9f3c9opps 7os2b6vp2m6ij0ejr42qn6n2kh-list


Source link

Related Articles

Back to top button