KERALAMLATEST NEWS

ഡോക്ടർമാരുടെ മത്സരം,​ ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്തു

കിഴക്കമ്പലം: കാറുമായി സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിയ മത്സര ഓട്ടം കിഴക്കമ്പലത്ത് യുവാവിന്റെ ജീവനെടുത്തു. കിഴക്കമ്പലം എരുമേലി പറക്കോട് റോഡിൽ എരുമേലി കപ്പേളയ്‌ക്കു സമീപം ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു ഡോക്ടർമാർക്ക് നിരക്കാത്ത സംഭവം നടന്നത്.

ബൈക്ക് യാത്രക്കാരൻ തിരുവാണിയൂർ കിളിത്താ​റ്റിൽ പറമ്പാത്ത് റോജർ പോളി (40) നെയാണ് ഇവർ ഇടിച്ചുകൊന്നത്. മെഡിക്കൽ കോളേജിലേക്കു പോയ ഡോക്ടർമാരുടെ രണ്ടു കാറുകളിലൊന്ന് മുന്നിൽ പോയ കാറിനെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. റോജറിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച കാർ മുന്നോട്ടോടിയാണ് നിന്നത്. കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ റോജർ ജോലി സംബന്ധമായ യാത്രയിലായിരുന്നു.

ഭാര്യ: കുന്നയ്‌ക്കാൽ വാണാൽ കുടുംബാംഗം അഷിത (ഓസ്‌ട്രേലിയ). മകൻ: അമാരിസ്. സംസ്‌കാരം പിന്നീട്. മൃതദേഹം പിറവം കെ.എം.പി ആശുപത്രി മോർച്ചറിയിൽ. അപകടമുണ്ടാക്കിയ കാർ ഓടിച്ച ഡോ. ശ്യാം രമേശിനെതിരെ നരഹത്യയ്‌ക്ക് കേസെടുത്തു.


Source link

Related Articles

Back to top button