മഹാജൻ വധത്തിൽ ഗൂഢാലോചനയെന്ന് വീണ്ടും മകൾ പൂനം
മഹാജൻ വധത്തിൽ ഗൂഢാലോചനയെന്ന് വീണ്ടും മകൾ പൂനം – Poonam Mahajan says there is a conspiracy behind his father Pramod Mahajan’s murder | India News, Malayalam News | Manorama Online | Manorama News
മഹാജൻ വധത്തിൽ ഗൂഢാലോചനയെന്ന് വീണ്ടും മകൾ പൂനം
മനോരമ ലേഖകൻ
Published: November 10 , 2024 01:26 AM IST
1 minute Read
പൂനം മഹാജൻ ചിത്രം∙ രാഹുൽ ആർ.പട്ടം
മുംബൈ∙ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് മഹാജന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചും അത് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും മകളും മുൻ എംപിയുമായ പൂനം മഹാജൻ വീണ്ടും രംഗത്തെത്തി.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര–സംസ്ഥാന ആഭ്യന്തര മന്ത്രിമാർക്ക് പരാതി നൽകുമെന്നും ടിവി അഭിമുഖത്തിൽ അറിയിച്ചു. കൊലപാതകത്തിൽ കുടുംബവഴക്ക് മാത്രമല്ലെന്നും അതിനപ്പുറം ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 2022ലും പൂനം ആരോപിച്ചിരുന്നു.
2006 ഏപ്രിലിലാണ് സഹോദരൻ പ്രവീണിന്റെ വെടിയേറ്റ് പ്രമോദ് മഹാജൻ കൊല്ലപ്പെട്ടത്. 2007ൽ പ്രതിക്കു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2010ൽ പരോളിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് പ്രവീണും മരിച്ചു. അച്ഛന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കിനപ്പുറം ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി 2022ലും പൂനം മഹാജൻ രംഗത്തെത്തിയിരുന്നു.
English Summary:
Poonam Mahajan says there is a conspiracy behind her father Pramod Mahajan’s murder
5rk7sh860lm9hlp3jkh1k8bdr8 mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-mumbainews mo-crime-murder
Source link