KERALAMLATEST NEWS

അച്ഛന്റെ ലീവ് പാഴായില്ല, പാർവണ സ്വ‌ർണം നേടി

കൊച്ചി: അച്ഛൻ അവധിയെടുത്ത് പരിശീലിപ്പിച്ചത് വെറുതെയായില്ല, ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഇത്തവണ സ്വർണം പാർവണയ്ക്ക് തന്നെ.കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ പാർവണ ജിതേഷ് കഴിഞ്ഞ വർഷം തനിക്ക് നഷ്ടപ്പെട്ട സ്വർണം ഇത്തവണ 11.90 മീറ്ര‌ർ എറിഞ്ഞാണ് നേടിയത്. കഴിഞ്ഞ വർഷം വെള്ളിയായിരുന്നു പാർവണയ്ക്ക്.

പാർവണയുടെ പരിശീലനത്തിനായി കെ.എസ്.ഇ.ബിയിലെ സീനിയർ അസിസ്റ്റന്റായ അച്ഛൻ ജിതേഷ്കുമാ‌ർ 65 ദിവസമായി അവധിയിലായിരുന്നു. അദ്ധ്യാപികയായിരുന്ന അമ്മ ജോലി രാജിവച്ചു. അനിയത്തി അ‌ഞ്ചാംക്ലാസുകാരിയായ സൂര്യഗായത്രിയുമായി നീലേശ്വരത്തുനിന്ന് ചെറുവത്തൂരിലേക്ക് വാടക വീടെടുത്ത് താമസം മാറി. ചെറുവത്തൂ‌ർ കെ.സി ത്രോസിൽ കെ.സി ഗിരീഷിന്റെ നേതൃത്വത്തിലാണ് രണ്ടുവർഷമായി പാ‌ർവണയുടെ പരിശീലനം. സബ്ജൂനിയറിൽ പാർവണയുടെ റെക്കാഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. ജിതേഷ്കുമാ‌ർ കെ.എസ്.ഇ.ബി ഫുട്ബാൾ ക്ലബിന്റെ ഗോൾ കീപ്പറാണ്. കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button