ഇസ്‌ലാമാബാദ്: യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ആശംസകളറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്താനില്‍ നിരോധിച്ച സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചത്. നിരോധനം മറികടക്കാനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) ഉപയോഗിച്ചാണ് പാക് പ്രധാനമന്ത്രി എക്‌സ് ഉപയോഗിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രണ്ടാം തവണയും യു.എസ്. പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചരിത്രപരമായ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്നാണ് ഷഹബാസ് എക്‌സില്‍ കുറിച്ചത്. പാകിസ്താനും യു.എസ്സും തമ്മില്‍ ശക്തവും വിശാലവുമായ പങ്കാളിത്തത്തിനായി രണ്ടാം ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിച്ചു.
Source link