WORLD
പാകിസ്താനില്‍ ജനം തിങ്ങിനിറഞ്ഞ റെയില്‍വെ സ്റ്റേഷനില്‍ സ്‌ഫോടനം; നടുക്കുന്ന CCTV ദൃശ്യം പുറത്ത്
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യലുള്ള റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാവിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം.സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ 100-ഓളം പേര്‍ ഉണ്ടായിരുന്നതായും ക്വറ്റ പോലീസ് സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബലൂച് അറിയിച്ചിരുന്നു.
Source link