‘നാടുവിടാൻ കാരണം മനപ്രയാസം’; കാണാതായ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി
മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ചയാണ് ചാലിബ് വീട് വിട്ടിറങ്ങിയത്.
കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്നായിരുന്നു പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർദ്ധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ശേഷം, വാട്ട്സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍, രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചിരുന്നത്.
Source link