നീറ്റ് പരീക്ഷാർഥിയെ ഫ്ലാറ്റിൽവച്ച് മാസങ്ങളോളം പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി: കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

നീറ്റ് പരീക്ഷാർഥിയെ ഫ്ലാറ്റിൽവച്ച് മാസങ്ങളോളം പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി: കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ – Kanpur Shocker: Two Coaching Center Teachers Arrested for Sexually Assaulting NEET Aspirant | Latest News | Manorama Online

നീറ്റ് പരീക്ഷാർഥിയെ ഫ്ലാറ്റിൽവച്ച് മാസങ്ങളോളം പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി: കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

ഓൺലൈൻ ഡെസ്ക്

Published: November 09 , 2024 06:48 PM IST

1 minute Read

പ്രതീകാത്മക ചിത്രം:. Credit: Istock | Tinnakorn Jorruang

കാൻപുർ∙ നീറ്റ് പരീക്ഷാർഥിയെ മാസങ്ങളോളം  ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. നഗരത്തിലെ കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. 

നീറ്റ് പരീക്ഷാ പരിശീലനത്തിനായി 2022ലാണ് കുട്ടി കാൻപുരിലെത്തിയത്. പെൺകുട്ടിയുടെ ബയോളജി അധ്യാപകനായിരുന്ന സഹിൽ എല്ലാ വിദ്യാർഥികൾക്കുമായി പാർട്ടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ക്ഷണമനുസരിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അവിടെ മറ്റാരുമില്ലെന്ന്  കുട്ടിക്ക് മനസിലായത്. മദ്യപിച്ചെത്തിയ സഹിൽ കുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.

പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി കുട്ടിയെ പലതവണ പീഡനത്തിനിരയാക്കുകയും ഫ്ലാറ്റിൽ തടവിൽ പാർപ്പിച്ച് ബലം പ്രയോഗിച്ച് പാർട്ടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. അത്തരമൊരു പാർട്ടിക്കിടയിലാണ് വികാസ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. അന്ന് കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. 
മറ്റൊരു കുട്ടിയെ സഹിൽ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്താകുകയും ഏതാനും മാസം മുമ്പ് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെൺകുട്ടിയും പരാതി നൽകാനുള്ള ധൈര്യം കാട്ടിയത്. വെള്ളിയാഴ്ച വികാസിനെയും ജാമ്യത്തിലായിരുന്ന സഹലിനെയും അറസ്റ്റു ചെയ്തതായി കാൻപുർ പൊലീസ് പറഞ്ഞു.

English Summary:
Kanpur Shocker: Two Coaching Center Teachers Arrested for Sexually Assaulting NEET Aspirant

7ermf3tjnmskffd7d2dqecgv7s mo-news-common-latestnews mo-educationncareer-neet 5us8tqa2nb7vtrak5adp6dt14p-list mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-crime-crime-news


Source link
Exit mobile version