KERALAM

ബ്രാഞ്ച്  അംഗത്വത്തിലേയ്ക്കുള്ള  തരംതാഴ്‌ത്തൽ; പി പി ദിവ്യക്ക് കടുത്ത അതൃപ്‌തി, നേതാക്കളെ അറിയിച്ചു

കണ്ണൂർ: എഡിഎമ്മിന്റെ​ ​ആ​ത്മ​ഹ​ത്യ​യുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ പാർട്ടിയിൽ തരംതാഴ്‌ത്തിയ നടപടിയിൽ കടുത്ത അതൃപ്‌തി അറിയിച്ച് ​ ​പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യയുടെ വാദം.

തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ഫോണിൽ സംസാരിച്ച നേതാക്കളെ ദിവ്യ അതൃപ്‌തി അറിയിച്ചുവെന്നാണ് വിവരം. എഡിഎം​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​പ്രേ​ര​ണ​ക്കു​റ്റം​ ​ചു​മത്തപ്പെട്ടതിന് പിന്നാലെ റിമാൻഡിൽ കഴിയവേയാണ് ​ ​ദി​വ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയത്.

സിപി​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​അ​ടി​യ​ന്തര​ ​യോ​ഗ​ത്തി​ലാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രി ഓൺലെെനായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നൽകുകയായിരുന്നു. ​ ​പി​പി​ ​ദി​വ്യ​യു​ടെ​ ​ന​ട​പ​ടി​ ​ഗു​രു​ത​ര​ ​വീഴ്ച​യാ​ണെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി. താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​മാ​യ​ ​ഇ​രി​ണാ​വ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യി​ലെ​ ​ഇ​രി​ണാ​വ് ​ഡാം​ ​ബ്രാ​ഞ്ചം​ഗ​മാ​യാണ്​ ​ദി​വ്യയെ​ ​ത​രം​താ​ഴ്‌​ത്തുന്നത്.

കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേയ്ക്കാണ് തരംതാഴ്‌ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേയ്ക്കുള്ള തരംതാഴ്‌ത്തൽ.

ദിവ്യ സിപിഎം കേഡറാണ്. ദിവ്യയ്ക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടുപോകും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും. അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണ് എന്നായിരുന്നു ദിവ്യക്കെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരണം.


Source link

Related Articles

Back to top button