WORLD

ജനസംഖ്യ കുറയുന്നു, സ്ഥിതി രൂക്ഷമാക്കി യുദ്ധം; ‘സെക്‌സ് മന്ത്രാലയം’ രൂപവത്കരിക്കാന്‍ റഷ്യ


മോസ്‌കോ: യുദ്ധം പലവിധത്തിലാണ് ഒരു രാജ്യത്തെ തകര്‍ക്കുക. സാമ്പത്തികവും സാമൂഹികവുമായ പല നഷ്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ വഴിവെക്കാറുണ്ട്. അതിന്റെ കഠിനമായ യാഥാര്‍ത്ഥ്യത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശങ്കാജനകമാംവിധം ജനസംഖ്യയില്‍ കുറവുവന്നതോടെ ജനങ്ങളെ സര്‍ക്കാര്‍ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിനുവേണ്ടി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്റെ വിശ്വസ്തയും റഷ്യന്‍ പാര്‍ലമെന്റിലെ കുടുംബസംരക്ഷണ, പിതൃത്വം, മാതൃത്വം, കുട്ടിക്കാലം എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയന്‍വുമണുമായ നിന ഒസ്ടാനിന ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന ആശയത്തെക്കുറിച്ചുള്ള ശുപാര്‍ശകള്‍ പരിഗണിച്ചുതുടങ്ങിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 68-കാരിയായ നിന ഈ ആശയത്തോട് അനുകൂലമായ സമീപനമാണ് മുന്നോട്ടുവെക്കുന്നതെന്ന് മിറര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


Source link

Related Articles

Back to top button