WORLD
പാകിസ്താനിലെ റെയില്‍വേ സ്റ്റേഷനില്‍ ചാവേറാക്രമണം; സ്ഫോടനത്തില്‍ 24 മരണം

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലയോടെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം.ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വേടാ പോലീസ് സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബലൂച് പറഞ്ഞു. സ്ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കാന്‍ അന്വേഷണം നടന്നുവരുകയാണ്. സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ 100-ഓളം പേര്‍ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link