‘അമരൻ’ ഹിറ്റ്’; ധനുഷുമായി കൈകോർത്ത് രാജ്കുമാർ പെരിയസാമി | Dhanush 55
‘അമരൻ’ ഹിറ്റ്’; ധനുഷുമായി കൈകോർത്ത് രാജ്കുമാർ പെരിയസാമി
മനോരമ ലേഖകൻ
Published: November 09 , 2024 10:22 AM IST
1 minute Read
രാജ്കുമാർ പെരിയസാമിയും ധനുഷും
ശിവകാർത്തികേയൻ നായകനായെത്തിയ ‘അമരൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ധനുഷ് നായകനാകുന്നു. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു.
‘ഡി 55’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗോപുരം ഫിലിംസിന്റെ ബാനറിൽ അൻബുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് നിർമിക്കുന്നത്. ‘തങ്കമകൻ’ എന്ന സിനിമക്ക് ശേഷം വീണ്ടും ധനുഷ് ഈ നിർമാണ കമ്പനിയുമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയും കഥയുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ധനുഷ് തന്നെ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘രായൻ’ ആണ് അവസാനമായി തിയറ്ററിലെത്തിയ ധനുഷ് ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫിസിൽ 100 കോടിക്ക് മുകളിൽ നേടിയിരുന്നു. ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’, ‘ഇഡ്‌ലി കടൈ’ എന്നീ സിനിമകളാണ് ഇനി ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്. ഇതിൽ ‘ഇഡ്‌ലി കടൈ’ ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52-ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ‘ഇഡ്‌ലി കടൈ’
സംവിധായകൻ ശേഖർ കമ്മുല ഒരുക്കുന്ന ‘കുബേര’യാണ് ഇനി നായകനായി ധനുഷ് എത്തുന്ന അടുത്ത ചിത്രം. നാഗാർജുന, രശ്‌മിക മന്ദന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.
English Summary:
Official! Dhanush’s film with Rajkumar Periyasamy is now ‘D55’: Pooja Stills
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-dhanush mo-entertainment-movie-sivakarthikeyan f3uk329jlig71d4nk9o6qq7b4-list 7b2eth7cv01crgo8pjbvehoisd
Source link