മോഹൻലാൽ ചിത്രം ‘തുടരും’; ടൈറ്റിലിൽ ഒളിപ്പിച്ച ബ്രില്യൻസ് കണ്ടുപിടിച്ച് പ്രേക്ഷകർ | Thudarum | Thudarum Mohanlal | Thudarum Movie | Thudarum Tharun Moorthy | Thudarum Title | Thudarum Release | Thudarum Teaser
മോഹൻലാൽ ചിത്രം ‘തുടരും’; ടൈറ്റിലിൽ ഒളിപ്പിച്ച ബ്രില്യൻസ് കണ്ടുപിടിച്ച് പ്രേക്ഷകർ
മനോരമ ലേഖകൻ
Published: November 09 , 2024 11:34 AM IST
1 minute Read
ഫസ്റ്റ്ലുക്ക്
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ്ലുക്കും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ‘തുടരും’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും കുറച്ച് കുട്ടികളുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റിൽ പുറത്തുവന്നതോടെ സിനിമയുമായി ബന്ധപ്പെട്ട ചില ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ടൈറ്റിൽ ഡിസൈൻ ആണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. ‘തുടരും’ എന്ന ടൈറ്റിൽ ലളിതമാണെങ്കിലും അതിന്റെ ഡിസൈൻ ആകർഷണവും കൗതുകവും പ്രേക്ഷകരിൽ ജനിപ്പിക്കുന്നുണ്ട്. ‘രും’ എന്നെഴുതിയ ഭാഗത്തെ ആ തുന്നി ചേർക്കൽ മിസ്റ്റററി ഉണ്ടാക്കുന്നുണ്ട്. ഒരു അപകടത്തെ പ്രമേയമാക്കിയാകും സിനിമ മുന്നോട്ടുപോകുന്നതൊക്കെയാണ് സിനിമാ ഗ്രൂപ്പുകളിലെ ചർച്ചകൾ.
‘‘തുടരും, ബ്രില്യൻസ് മിനിമലായി ഒളിപ്പിച്ച ടൈറ്റിൽ. പലതും തുടരാൻ ഈ തുന്നിപ്പിടിപ്പിക്കൽ ആവശ്യമാവുന്നുണ്ടാവാം. കൂടാതെ ‘തു’ പഴയ ലിപിയിലും അവസാനം ‘രു’ പുതിയ ലിപിയിലും എഴുതിയിരിക്കുന്നത് പഴയതിൽ നിന്ന് പുതിയതിലേക്ക് (കാലമോ ചിന്താഗതിയോ കഥയോ ഒക്കെ ആവാം) ഉള്ള തുടർച്ച എന്ന് കൂടി ഉണ്ടാവാം. എന്തായാലും കാത്തിരിപ്പ് തുടരുന്നു..’’–ജോസ്മോൻ വാഴയിൽ എന്ന പ്രേക്ഷകൻ പറയുന്നു.
സിനിമയ്ക്കൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ദൃശ്യം പോലെ കുടുംബ ചിത്രമെന്നു പറഞ്ഞുവരുന്ന ത്രില്ലറാകും ഈ സിനിമയെന്നു പറയുന്നവരുമുണ്ട്.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ.
ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
English Summary:
The title and first look of the movie directed by Tharun Moorthy starring Mohanlal was announced recently
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-shobana 7qn4cs6umhqhrp9e08ujt4n059 mo-entertainment-movie-tharun-moorthy
Source link