INDIALATEST NEWS

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ഹേമന്ത് സോറന്റെ പിഎസിന്റെ വീട്ടിൽ റെയ്ഡ്

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ഹേമന്ത് സോറന്റെ പിഎസിന്റെ വീട്ടിൽ റെയ്ഡ് – Raid at residence of personal secretary of CM Hemant Sore – Manorama Online | Malayalam News | Manorama News

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; ഹേമന്ത് സോറന്റെ പിഎസിന്റെ വീട്ടിൽ റെയ്ഡ്

ഓൺലൈൻ ഡെസ്‍ക്

Published: November 09 , 2024 10:44 AM IST

1 minute Read

ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പൾ. (Photo:@ANI)

റാഞ്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സുനിൽ ശ്രീവാസ്തവയുടെ വീട്ടിലാണ് റെയ്ഡ്. 

ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജൂണിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിനു ശേഷം 2024 ജനുവരി 31നാണ് അന്ന് മുഖ്യമന്ത്രിയായ സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ ബദ്ഗായ് പ്രദേശത്ത് 8.86 ഏക്കർ ഭൂമി വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 20ന് നടക്കും.

English Summary:
Raid at residence of personal secretary of CM Hemant Sore

mo-news-national-states-jharkhand 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-hemantsoren 18n75se49c58h6qk3p760btrqu


Source link

Related Articles

Back to top button