KERALAM

പ്രേംനസീർ സുഹൃത് സമിതി പുരസ്കാരം കൗമുദി ടിവിയിലെ ‘വസുധ’ മികച്ച സീരിയൽ

തിരുവനന്തപുരം: 6-ാമത് പ്രേംനസീർ സുഹൃത് സമിതിയുടെ മികച്ച സീരിയലിനുള്ള പുരസ്കാരം കൗമുദി ടിവിയിലെ ‘വസുധ”യ്ക്ക്. കിഷോർ കരമനയാണ് സീരിയലിന്റെ നിർമ്മാതാവ്. ഫ്ളവേഴ്സ് ടിവിയുടെ സുരഭിയും സുഹാസിനിയിലൂടെ രാജേഷ് തലച്ചിറ മികച്ച സംവിധായകനായി. മികച്ച ജനപ്രിയ നടനായി വിവിധ സീരിയലുകളിലൂടെ അനീഷ് രവി തിരഞ്ഞെടുക്കപ്പെട്ടു. വയലാർ മാധവൻകുട്ടി,സീമ ജി.നായർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. കേന്ദ്ര സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ,സാഹിത്യകാരൻ സബീർ തിരുമല,സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബു,ഫിലിം പി.ആർ.ഒ റഹിം പനവൂർ എന്നിവർ അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ഡിസംബറിൽ തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ,ജ്യൂറി ചെയർമാൻ ബാലു കിരിയത്ത്,ജ്യൂറി മെമ്പർമാരായ അജയ് തുണ്ടത്തിൽ,സബീർ തിരുമല,വാഴമുട്ടം ചന്ദ്രബാബു,റഹീം പനവൂർ,പ്രസിഡന്റ് പനച്ചുമൂട് ഷാജഹാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Source link

Related Articles

Back to top button