KERALAMLATEST NEWS
സുധാകരൻ ശിവാർത്ഥി പുരസ്കാരം സൂര്യാ കൃഷ്‌ണമൂർത്തിക്ക്
തിരുവനന്തപുരം: നാടകനടൻ സുധാകരൻ ശിവാർത്ഥിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തിരുവനന്തപുരം നടചരിതം നാടകക്കൂട്ടായ്‌മ നൽകുന്ന പ്രഥമ ‘സുധാകരൻ ശിവാർത്ഥി പുരസ്‌കാരത്തിന് ‘ സൂര്യാ കൃഷ്ണമൂർത്തി അർഹനായി. 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം നാളെ തൈക്കാട് ഗണേശത്തിൽ നടക്കുന്ന സുധാകരൻ അനുസ്‌മരണച്ചടങ്ങിൽ സംവിധായകൻ ശ്യാമപ്രസാദ് നൽകും. സംവിധായകരായ ഡോ.എസ്.ജനാർദ്ദനൻ,അഖിലേഷ്,നടൻ ജോബി,ശ്രീകുമാർ,ഡബ്ബിംഗ് ആർടിസ്റ്റ് ഗ്രേസി എന്നിവരുൾപ്പെടുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Source link