സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല

സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല – Secunderabad-Shalimar Express train derail – Manorama Online | Malayalam News | Manorama News
സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല
ഓൺലൈൻ ഡെസ്‍ക്
Published: November 09 , 2024 08:49 AM IST
1 minute Read
അപകടത്തിൽപ്പെട്ട സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ. (Photo:ANI)
കൊൽക്കത്ത∙ സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 22850) 4 ബോഗികൾ പാളം തെറ്റി. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷനു സമീപമാണ് അപകടം. ആളപായമോ കാര്യമായ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. നിരവധി യാത്രക്കാർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പാളം തെറ്റിയ കോച്ചുകളിൽ ഒരെണ്ണം പാഴ്സൽ ബോഗിയും മറ്റുള്ളവ പാസഞ്ചർ ബോഗികളുമാണ്.
English Summary:
Secunderabad-Shalimar Express train derail
5us8tqa2nb7vtrak5adp6dt14p-list 167lhhj62hhkrj22uk1uavp3kr 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-railway mo-news-national-states-westbengal
Source link