KERALAMLATEST NEWS
പള്ളി ഏറ്റെടുക്കൽ കേസ് : ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം

കൊച്ചി: പള്ളികൾ ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയതിന് കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാത്തതിൽ നിശിത വിമർശനവുമായി ഹൈക്കോടതി.അന്നത്തെ ചീഫ് സെക്രട്ടറി വി. വേണു അടക്കം ഹാജരാകാൻ ഒഴിവുകൾ പറഞ്ഞ സാഹചര്യത്തിലാണിത്. അവസരങ്ങൾ നൽകിയതാണെന്നും പള്ളികൾ ഏറ്റെടുക്കണമെന്ന ആദ്യഘട്ടംപോലും സർക്കാർ പാലിച്ചില്ലെന്നും ജസ്റ്റിസ് വി.ജി. അരുൺ വിമർശിച്ചു. ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടികൾ തുടരും. നിയമവാഴ്ച നിലനിൽക്കണമെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസിനും നിർദ്ദേശിച്ചു. മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. കുറ്റം ചുമത്തുന്നതിനെതിരായ വാദത്തിനും ഇവർക്ക് അവസരമുണ്ടാകും. 29ന് വീണ്ടും പരിഗണിക്കും.
Source link