സൂപ്പർപവർ സ്ഥാനത്തിന് ഇന്ത്യയ്ക്ക് അർഹത: പുട്ടിൻ – India deserves superpower status: Vladimir Putin | India News, Malayalam News | Manorama Online | Manorama News
സൂപ്പർപവർ സ്ഥാനത്തിന് ഇന്ത്യയ്ക്ക് അർഹത: പുട്ടിൻ
മനോരമ ലേഖകൻ
Published: November 09 , 2024 03:33 AM IST
1 minute Read
പുടിൻ, Image Credit: Sputnik/Alexander Kazakov/Pool via REUTERS
മോസ്കോ ∙ ലോകത്തെ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്ക് അർഹതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മറ്റ് ഏതു രാജ്യത്തെക്കാളും വേഗത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെന്നും സോച്ചിയിൽ വാൾഡായ് ഡിസ്കഷൻ ക്ലബ് സമ്മേളനത്തിൽ പുട്ടിൻ പറഞ്ഞു.
ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയുമായി റഷ്യയുടെ ഉഭയകക്ഷി ബന്ധം ശക്തമാണെന്നും എല്ലാ മേഖലയിലും, പ്രത്യേകിച്ച് സുരക്ഷ, പ്രതിരോധ രംഗങ്ങളിൽ സഹകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ‘ചൈന റഷ്യയുടെ സഖ്യകക്ഷിയാണ്. ഇന്ത്യ–ചൈന അതിർത്തി പ്രശ്നത്തിൽ തർക്കങ്ങളുണ്ടെങ്കിലും യാഥാർഥ്യബോധത്തോടെ ഇരുരാജ്യങ്ങളും അതു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്’– പുട്ടിൻ പറഞ്ഞു.
English Summary:
India deserves superpower status: Vladimir Putin
mo-news-world-countries-india 3rr5cujvt9ds5sck48q9vj8604 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-internationalleaders-vladimirputin
Source link