വഖഫ് നിസാരമായി കാണാൻ കഴിയില്ല: തുഷാർ വെള്ളാപ്പള്ളി
പാലക്കാട്: വഖഫ് ബോർഡിനെ നിസാരമായി കാണാൻ കഴിയില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. കല്പാത്തിയിൽ ഉൾപ്പടെ വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് തുഷാർ വെള്ളാപ്പള്ളി പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വഖഫ് ഏതെങ്കിലും ഭൂമിയിൽ ബോർഡ് വച്ചാൽ ആളുകൾക്ക് കയറാൻ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും. മലബാർ മേഖലയെയാണ് കൂടുതൽ ബാധിക്കുക. ടമുനമ്പത്ത് സാധാരണക്കാർ ഉൾപ്പെടെ ആ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്നും ഫലത്തെ സ്വാധീനിക്കും.
പാലക്കാട് സി.പി.എം – കോൺഗ്രസ് ഡീലുണ്ട്. പാലക്കാടിന്റെ വികസനത്തിനും കർഷകരും, വ്യവസായ മേഖലയും ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാനും എൻ.ഡി.എ സ്ഥാനാർത്ഥി വിജയിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.രഘുനാഥ്, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ് എന്നിവരും പങ്കെടുത്തു.
Source link