KERALAMLATEST NEWS

വിധിയെഴുത്ത് സർക്കാരിനുള്ള അംഗീകാരമാകും: സി. ദിവാകരൻ

കൽപ്പറ്റ: ചേലക്കരയിലും പാലക്കാടും നടക്കുന്നത് പരസ്പരമുള്ള ചെളിവാരി എറിയലാണെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ പറ‌ഞ്ഞു. കുഴൽപ്പണ വിഷയത്തിൽ ജനങ്ങൾ അമ്പരന്നിരിക്കുന്നു. പിണറായി സർക്കാരിനുള്ള അംഗീകാരം എന്ന തരത്തിലായിരിക്കും ഉപതിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്.

ദുരന്തമുഖത്തുള്ളവരുടെ വിഷമങ്ങൾ അറിയാൻ കഴിയണം. ആരു ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പുനർചിന്തയുടെ തുടക്കമായിരിക്കും ഈ ഫലം. രാജ്യം ബി.ജെ.പി ഭരണകൂടങ്ങൾക്കെതിരെ തിരിയുകയാണ്. ഇന്ത്യാ മുന്നണിയുടെ ശക്തി തെളിയിക്കുന്നതാകും ഈ തിരഞ്ഞെടുപ്പ്. ദീർഘമായ രാഷ്ട്രീയ പ്രവർത്തനത്തിനിടെ മർദ്ദനങ്ങളും ജയിൽവാസവും അനുഭവിച്ചയാളാണ് സത്യൻ മൊകേരി. വയനാടിന്റെ അംഗീകാരം ഒരു സന്ദർഭത്തിൽ ലഭിച്ചതാണ്. കപ്പിനും ചുണ്ടിനും ഇടയിൽ അത് നഷ്ടമായി. 20,470 വോട്ടിന് പരാജയപ്പെട്ടു. സത്യൻ മൊകേരി ജയിക്കണമെന്നാണ് വയനാട്ടെ സാധാരണക്കാർ ആഗ്രഹിക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.


Source link

Related Articles

Back to top button