ശിവകുമാറിന് നോട്ടിസ് – In the illegal property case Supreme Court sent notice to DK Shivakumar | India News, Malayalam News | Manorama Online | Manorama News
അനധികൃത സ്വത്ത് കേസ്: ഡി.കെ. ശിവകുമാറിന് നോട്ടിസ്
മനോരമ ലേഖകൻ
Published: November 09 , 2024 03:36 AM IST
1 minute Read
ഡി.കെ.ശിവകുമാർ. ചിത്രം: റോബർട്ട് വിനോദ് / മനോരമ
ബെംഗളൂരു∙ അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കർണാടക സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു.
ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ വർഷമാണ് സിദ്ധരാമയ്യ സർക്കാർ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചത്.
ഇതു ചോദ്യം ചെയ്ത് സിബിഐയും ബിജെപി എംഎൽഎയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
English Summary:
In the illegal property case Supreme Court sent notice to DK Shivakumar
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-leaders-d-k-shivakumar 58odan8pmquskide4sq86ekrlu mo-judiciary-lawndorder-cbi
Source link