പാലക്കാട്: ബി.ജെ.പി നേതൃത്വത്തിനെതിരെ നിലകൊള്ളുന്ന സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ സി.പി.ഐയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. സി.പി.ഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച് ഉറപ്പു ലഭിച്ചതായുമാണ് വിവരം. ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ടെന്നും സി.പി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, വാർത്ത തള്ളി സന്ദീപ് വാര്യർ രംഗത്തെത്തി. സി.പി.ഐയിലെ ഒരു നേതാവുമായും സംസാരിച്ചിട്ടില്ല. മണ്ണാർക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ല. ഇപ്പോഴും ബി.ജെ.പിക്കാരനാണെന്നും സന്ദീപ് പറഞ്ഞു.
Source link