കാഫിർകേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

വടകര: കാഫിർ സ്ക്രീൻഷോട്ട് കേസന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ്‌ കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വടകര പൊലീസിനോട് ഉത്തരവിട്ടു.

ഗൗരവതരമായ ഈ കേസിന്റെ തുടക്കം മുതൽ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ച് കാസിമിന്റെ നിരപരാധിത്വം തെളിയിക്കേണ്ടി വന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.


Source link
Exit mobile version