അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുന്നതിനിടെ അപകടം, 26കാരി ട്രെയിനിൽ നിന്നു വീണ് മരിച്ചു

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ സുബ്രഹ്മണ്യന്റെ മകൾ ജിൻസിയാണ് (26) മരിച്ചത്. കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. ഇന്ന് പുലർച്ചെ ആറ് മണിയോടെ മൂരാട് റെയിൽവേ ഗേറ്റിന് സമീപത്തായാണ് അപകടം സംഭവിച്ചത്. മാതാപിതാക്കളോടൊപ്പം കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച കണ്ണൂരിൽ വച്ച് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച് പിടിവിട്ട് പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ പെൺകുട്ടിയെ ചെറിയ പരിക്കോടെ രക്ഷപ്പെടുത്തിയിരുന്നു. ഇരിട്ടി സ്വദേശിയായ 19കാരിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. തലശേരിയിൽ നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി.


Source link
Exit mobile version