CINEMA

വിന്റേജ് മോഹൻലാൽ; തരുൺമൂർത്തിയുടെ ‘തുടരും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിന്റേജ് മോഹൻലാൽ; തരുൺമൂർത്തിയുടെ ‘തുടരും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ | Mohanlal L360 Title Declared | Thudarum | Mohanlal New Film

വിന്റേജ് മോഹൻലാൽ; തരുൺമൂർത്തിയുടെ ‘തുടരും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മനോരമ ലേഖിക

Published: November 08 , 2024 05:27 PM IST

1 minute Read

മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തന്റെ ഔദ്യോഗികപേജിലൂടെ മോഹൻലാൽ ആണ് സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്. 
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പായ്ക്കപ്പ് ആയത്.  ‘‘99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍’’, എന്നാണ് ലൊക്കേഷനില്‍ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങള്‍ക്കൊപ്പം തരുൺ കുറിച്ചത്. 

ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. 

ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

English Summary:
Mohanlal Tharun Moorthy new film title declared as ‘Thudarum’

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-movie-movie-titles mo-entertainment-common-malayalammovienews mo-entertainment-titles0 f3uk329jlig71d4nk9o6qq7b4-list 6fj9hiqt4n1trg77d8nadt6bsv mo-entertainment-movie-tharun-moorthy


Source link

Related Articles

Back to top button