CINEMA

മകനുവേണ്ടി അമ്മ താലി ചാർത്തി; മകന്റെ വിവാഹ വേദിയിൽ വികാരാധീനനായി നടൻ നെപ്പോളിയൻ

മകനുവേണ്ടി അമ്മ താലി ചാർത്തി; മകന്റെ വിവാഹ വേദിയിൽ വികാരാധീനനായി നടൻ നെപ്പോളിയൻ | Nepolean Son Wedding | Celebrity Wedding

മകനുവേണ്ടി അമ്മ താലി ചാർത്തി; മകന്റെ വിവാഹ വേദിയിൽ വികാരാധീനനായി നടൻ നെപ്പോളിയൻ

മനോരമ ലേഖിക

Published: November 08 , 2024 04:54 PM IST

1 minute Read

നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ അനൂഷിനു വേണ്ടി അമ്മയാണ് വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത്. വികാരഭരിതനായി മകന്റെ വിവാഹചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജപ്പാനിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 

കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. നേരിലെത്താൻ കഴിയാതിരുന്ന ശിവകാർത്തികേയൻ വിഡിയോ കോളിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. 

ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. താരസമ്പന്നമായിരുന്നു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും. സംഗീതിൽ വധൂവരന്മാർ കാഴ്ച വച്ച നൃത്തം പ്രേക്ഷകശ്രദ്ധ നേടി. 

മസ്കുലാർ ഡിസ്ട്രോഫി പോലും ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തിൽ തന്നെ ഈ രോഗാവസ്ഥ കണ്ടെത്തിയിരുന്നു. മകന്റെ ചികിത്സക്കായി നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. 

English Summary:
Actor Napolean’s elder son got married in Tokyo, Japan

5022qjfa0dij46p7clq71m2eco 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-celebrity-celebritywedding mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-meena-sagar mo-entertainment-common-viralvideo


Source link

Related Articles

Back to top button