INDIA

അനിൽ പ്രധാന് മൂന്നാമത് രോഹിണി നയ്യാർ പുരസ്കാരം

അനിൽ പ്രധാന് മൂന്നാമത് രോഹിണി നയ്യാർ പുരസ്കാരം – Rohini Nayyar Prize | Anil Pradhan | India News Malayalam | Manorama Online | Manorama News

അനിൽ പ്രധാന് മൂന്നാമത് രോഹിണി നയ്യാർ പുരസ്കാരം

മനോരമ ലേഖകൻ

Published: November 08 , 2024 03:44 PM IST

1 minute Read

വിദ്യാഭ്യാസ പ്രവർത്തകൻ അനിൽ പ്രധാൻ രോഹിണി നയ്യാർ പുരസ്കാരം ഏറ്റുവാങ്ങുന്നു

ന്യൂഡൽഹി∙ നയ്യാർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പർപ്പസ് ഏർപ്പെടുത്തിയ മൂന്നാമത് രോഹിണി നയ്യാർ പുരസ്കാരത്തിന് ഒഡീഷയിലെ ബറാലിൽ നിന്നുള്ള വിദ്യാഭ്യാസ പ്രവർത്തകൻ അനിൽ പ്രധാൻ (28) തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമീണ മേഖലയിലെ  പ്രവർത്തനം കണക്കിലെടുത്താണ് പുര്സകാരം. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ട്രോഫിയും ഉൾപ്പെടുന്ന പുരസ്കാരം സിഎസ്ഐആർ മുൻ ഡയറക്ടർ ജനറൽ ഡോ.ആർ.എ.മഷേൽക്കർ സമ്മാനിച്ചു. 
പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥം അവരുടെ കുടുംബം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഏഷ്യയിൽ സർവകലാശാലാ തലത്തിലുള്ള ആദ്യ റോക്കറ്റ് പദ്ധതിയായ വിഎസ്എൽവിയുടെ ചീഫ് ഡിസൈനറായി പ്രവർത്തിച്ച അനിൽ പ്രധാൻ പിന്നീട് ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അനിൽ പ്രധാൻ സ്ഥാപിച്ച യങ് ടിങ്കർ എന്ന പ്രസ്ഥാനം ഇതിനം 2.47 ലക്ഷം വിദ്യാർഥികൾക്ക് പഠനത്തിനും നേതൃവാസന വികസിപ്പിക്കാനുമുൾപ്പെടെ പ്രയോജനകരമായിട്ടുണ്ട്. 

ഇദ്ദേഹം പരിശീലിപ്പിച്ച 19 വയസിൽ താഴെയുള്ള വിദ്യാർഥികളുടെ സംഘം നാസയുടെ 2021ലെ റോവർ ചാലഞ്ചിൽ മൂന്നാമതെത്തി. ഡോ.അശോക് ഖോസ്‌ല, ഡോ.രാജേഷ് ടാണ്ഡൻ, റെനാന ജബ്‌വാല, പ്രഫ.സീത പ്രഭു എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

English Summary:
Anil Pradhan wins Rohini Nayyar prize

335v5aslsrm8livut58vbem6ds 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-education


Source link

Related Articles

Back to top button