‘പിപി ദിവ്യയ്‌ക്ക് ഒരു  തെറ്റുപറ്റി, അത്  തിരുത്തി  മുന്നോട്ടുപോകും’; അവർ  ഇപ്പോഴും  പാർട്ടി  കേഡർ  തന്നെയാണെന്ന് എം  വി  ഗോവിന്ദൻ

തൃശൂർ: എഡിഎം​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​പ്രേ​ര​ണ​ക്കു​റ്റം​ ​ചു​മ​ത്ത​പ്പെ​ട്ട ​കണ്ണൂർ ​ ​മു​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി പി ​ദി​വ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലങ്ങളിൽ നിന്ന് നീക്കിയ നടപടിയിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യയ്ക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടുപോകും. ദിവ്യയ്‌ക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണ്’,- എം വി ഗോവിന്ദൻ പറഞ്ഞു.

ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സിപി​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​അ​ടി​യ​ന്തര​ ​യോ​ഗ​ത്തി​ൽ പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചിരുന്നു. രാത്രി ഓൺലെെനായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നൽകുകയായിരുന്നു. ​ ​പി​പി​ ​ദി​വ്യ​യു​ടെ​ ​ന​ട​പ​ടി​ ​ഗു​രു​ത​ര​ ​വീഴ്ച​യാ​ണെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി. താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​മാ​യ​ ​ഇ​രി​ണാ​വ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യി​ലെ​ ​ഇ​രി​ണാ​വ് ​ഡാം​ ​ബ്രാ​ഞ്ചം​ഗ​മാ​യി​ ​ദി​വ്യ​ ​ത​രം​താ​ഴ്‌​ത്ത​പെ​ടും.


Source link
Exit mobile version