പ്രത്യേക പദവിയെ ചൊല്ലി കശ്മീർ നിയമസഭയിൽ ഇന്നും കയ്യാങ്കളി; 13 എംഎൽഎമാരെ പുറത്താക്കി

പ്രത്യേക പദവിയെ ചൊല്ലി കശ്മീർ നിയമസഭയിൽ ഇന്നും കയ്യാങ്കളി; 13 എംഎൽഎമാരെ പുറത്താക്കി- Chaos in J&K Assembly over special status | Manorama News | Manorama Online

പ്രത്യേക പദവിയെ ചൊല്ലി കശ്മീർ നിയമസഭയിൽ ഇന്നും കയ്യാങ്കളി; 13 എംഎൽഎമാരെ പുറത്താക്കി

ഓൺലൈൻ ഡെസ്ക്

Published: November 08 , 2024 02:50 PM IST

1 minute Read

ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രത്യേക പദവിയെ ചൊല്ലിയുള്ള കയ്യാങ്കളി (Photo:ANI/X)

ശ്രീനഗർ∙ പ്രത്യേക പദവിയെ ചൊല്ലിയുള്ള കയ്യാങ്കളിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മു കശ്മീര്‍ നിയമസഭ. ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു. 

പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ച് പിഡിപി അംഗം ബാനര്‍ ഉയര്‍ത്തിയതാണ് ബിജെപി എംഎല്‍എമാരെ പ്രകോപിച്ചത്. ‘ഭരത് മാതാ കീ ജയ്’ വിളികളുമായി ബിജെപി അംഗങ്ങളുമെത്തിയതോടെ കയ്യാങ്കളിയായി. സ്പീക്കര്‍ക്ക് മുന്‍പില്‍ അംഗങ്ങള്‍ തമ്മിൽ പരസ്പരം കയ്യേറ്റം ചെയ്തു. നടുത്തളത്തിലിറങ്ങി പ്രതിഷധിച്ചവരെ പുറത്താക്കാന്‍ ഇതോടെ സ്പീക്ക‍ര്‍ നിര്‍ദേശിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്താക്കിയത്. ഇതിൽ 12 പേർ ബിജെപി അംഗങ്ങളാണ്. 

കശ്മീരിന് പ്രത്യേക പദവി വേണമെന്ന പ്രമേയം കഴിഞ്ഞ ദിവസം ശബ്ദവോട്ടോടെ നിയമസഭ പാസാക്കിയിരുന്നു. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി സമിതി രൂപീകരിച്ച് സംസ്ഥാനവുമായി ചര്‍ച്ച തുടങ്ങണമെന്ന ആവശ്യത്തോട് കേന്ദ്രം ഇനിയും പ്രതികരിച്ചിട്ടില്ല. കശ്മീരിന് പ്രത്യേക പദവിയെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇന്നും ആവര്‍ത്തിച്ചു.

English Summary:
Chaos in J&K Assembly over special status

57fnre1kbem2lr4o1cvku8ee72 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-pdp mo-news-national-states-jammukashmir mo-legislature-assembly


Source link
Exit mobile version