‘ഇതൊക്കെയാണ് തിരിച്ചുവരവ്’; ദുബായിൽ ഗ്ലാമർ ലുക്കിലെത്തി ഭാമ | Bhama Viral Glamour Look
‘ഇതൊക്കെയാണ് തിരിച്ചുവരവ്’; ദുബായിൽ ഗ്ലാമർ ലുക്കിലെത്തി ഭാമ
മനോരമ ലേഖിക
Published: November 08 , 2024 02:17 PM IST
Updated: November 08, 2024 02:26 PM IST
1 minute Read
നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ. കുറച്ചു കാലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം. ദുബായിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മോഡേൺ ലുക്കിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ബ്ലാക്ക് മിനി ഫ്രോക്കിനൊപ്പം ഓവർസൈസ്ഡ് ഷർട്ട് പെയർ ചെയ്തിരിക്കുന്നു. പലരും താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചു. ‘ഇതൊക്കെയാണ് തിരിച്ചു വരവ്’ എന്നാണ് ഒരു ആരാധകൻ കുറിച്ച കമന്റ്. ഈയടുത്താണ് മോഡേൺ വേഷങ്ങളിലുള്ള ചിത്രങ്ങൾ ഭാമ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.
2007 ൽ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിലും കന്നഡയിലും നടി അരങ്ങേറ്റം കുറിച്ചു. 2018 ൽ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ ആണ് ഭാമ അവസാനം അഭിനയിച്ച ചിത്രം. 2020 ജനുവരിയിൽ വിവാഹിതയായി. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയിൽ നിന്നും പിൻമാറി.
ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ഗൗരിയെക്കുറിച്ച് ഭാമ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. പിന്നീട്, താൻ സിംഗിൾ മദറാണെന്ന് താരം വെളിപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്.
English Summary:
See Bhama’s stunning Dubai transformation.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-viral mo-entertainment-common-malayalammovienews 1n89es2eo1689bl3p6uado4g0e mo-entertainment-movie-bhama f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link