WORLD
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി കാംപെയിന്‍ മാനേജരെ തിരഞ്ഞെടുത്ത് ട്രംപ്; ഈ സ്ഥാനത്തെത്തുന്ന ആദ്യവനിത
വാഷിങ്ടണ്‍: തന്റെ കാംപയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാംപെയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെയാണ് പ്രസ്തുത സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം. യുഎസിന്‍റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യവനിതയാണ് അറുപത്തേഴുകാരിയായ സൂസി.മഹത്തായ രാഷ്ട്രീയ വിജയങ്ങള്‍ നേടാന്‍ സൂസി വൈല്‍സ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2016-ലേയും 2020-ലേയും വിജയകരമായ പ്രചാരണങ്ങളിൽ അവര്‍ നിര്‍ണായക പങ്കുവഹിച്ചു- പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയത്തിനു ശേഷം ട്രംപ് പറഞ്ഞു.
Source link