WORLD
ഗവേഷണ കേന്ദ്രത്തിൽനിന്ന് നിരവധി കുരങ്ങുകള്‍ ചാടിപ്പോയി; ആശങ്കയിൽ ജനങ്ങൾ, പിടികൂടാൻ ഊർജിതശ്രമം

കൊളംബിയ: ഹോളിവുഡ് ചിത്രമായ പ്ലാനറ്റ് ഓഫ് ദ ഏപ്സ് ഓർമയുണ്ടാകും- മനുഷ്യവാസ കേന്ദ്രങ്ങൾ പിടിച്ചടക്കുന്ന കുരങ്ങുകൾ.. യു.എസിലെ സൗത്ത് കരോലിനയിൽനിന്ന് വരുന്നത് ഇിതിനെ ഓർമിപ്പിക്കുന്ന ഒരു വാർത്തയാണ്. ഇവിടത്തെ ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 കുരങ്ങുകളാണ് ചാടിപ്പോയത്. നവംബർ ഏഴിനാണ് സംഭവം നടന്നത്. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണകേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.
Source link