ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ | Nimisha Sajayan
ഹോട്ട് ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
മനോരമ ലേഖിക
Published: November 08 , 2024 12:47 PM IST
1 minute Read
കാമ്പുള്ള വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിമിഷ സജയൻ. റിയലിസ്റ്റിക് അഭിനയവും നിലപാടുകളിലെ വ്യക്തതയും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഗ്രാമീണസൗന്ദര്യം നിറയുന്ന വേഷങ്ങളിലൂടെയാണ് താരം ജനപ്രീതി നേടിയത്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ഒരു കഫേയിലിരിക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമ പേജിൽ പങ്കുവച്ചത്. അലസമായിരുന്ന് കോഫി കുടിക്കുകയും പെൻസിൽ ഡ്രോയിങ് ചെയ്യുകയും ചെയ്യുകയാണ് നിമിഷ. സ്ലീവ്‍ലെസ് ടോപ്പിനൊപ്പം ഓവർസൈസ്ഡ് ഷ്രഗ് ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ. മലയാളത്തിൽ അദൃശ്യജാലകത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഈ വർഷം ഹിന്ദിയിൽ പോച്ചർ എന്നൊരു വെബ് സീരിസിലും അഭിനയിക്കുകയുണ്ടായി.
English Summary:
Nimisha Sajayan is seen in the pictures wearing an oversized shrug over a sleeveless top.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-nimishasajayan mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 3fmn9g9halnek1apcrhi06rimk
Source link