‘ഇവര് താനെ എന്നെ മാത്തനാര്’; രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈ പിടിച്ചു കയറ്റി അഭിനന്ദിച്ച് സൂര്യ
‘ഇവര് താനെ എന്നെ മാത്തനാര്’; രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈ പിടിച്ചു കയറ്റി അഭിനന്ദിച്ച് സൂര്യ | Surya | Ranjith Ambadi
‘ഇവര് താനെ എന്നെ മാത്തനാര്’; രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈ പിടിച്ചു കയറ്റി അഭിനന്ദിച്ച് സൂര്യ
മനോരമ ലേഖിക
Published: November 08 , 2024 10:21 AM IST
1 minute Read
കങ്കുവയുടെ പ്രമോഷൻ ചടങ്ങിനിടെ മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത് അമ്പാടിയെ വേദിയിലേക്ക് കൈ പിടിച്ചു കയറ്റി നിർത്തി അഭിനന്ദിച്ച് നടൻ സൂര്യ. കങ്കുവ എന്ന സിനിമയുടെ ലോകം സാധ്യമാക്കിയതിൽ വലിയൊരു പങ്കു രഞ്ജിത് അമ്പാടിക്കുണ്ടെന്ന് സൂര്യ വെളിപ്പെടുത്തി. രഞ്ജിത് അമ്പാടിയെ ചേർത്തു നിറുത്തി ആദരവോടും അതിലേറെ സ്നേഹത്തോടുമാണ് സൂര്യ ഇക്കാര്യം ആരാധകരോടു പറഞ്ഞത്.
സൂര്യയുടെ വാക്കുകൾ: “രഞ്ജിത് സർ… ഇവരാണ് എന്നെ മാറ്റിയത്. കകങ്കുവയുടെ ലോകം സൃഷ്ടിക്കുന്നതിൽ വലിയൊരു പങ്ക് ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ടീം രാത്രിയും പകലുമില്ലാതെ അധ്വാനിച്ചു. രാവിലെ മൂന്നു മണിക്ക് മേക്കപ്പ് തുടങ്ങും. മൂവായിരം പേർക്കാണ് ഇദ്ദേഹത്തിന്റെ ടീം മേക്കപ്പ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെയും സംഘച്ചിന്റെയും മേക്കപ്പാണ് ഞങ്ങളെ കങ്കുവയിലെ പോരാളികളാക്കി മാറ്റിയെടുത്തത്. ആ സ്നേഹത്തിന് ഒരുപാട് നന്ദി സർ.”
നിറഞ്ഞ കയ്യടികളോടെയാണ് സൂര്യയുടെ വാക്കുകൾ സദസ് സ്വീകരിച്ചത്. ‘തലവൻ ഞാനല്ല, നിങ്ങളാണ്,’ എന്നായിരുന്നു ഈ വിഡിയോ പങ്കുവച്ച് രഞ്ജിത് അമ്പാടി സമൂഹമാധ്യമത്തിൽ കുറിച്ചത്.
English Summary:
During the promotional event for Kanguva, actor Suriya called makeup artist Ranjith Ambady to the stage, holding his hand, and expressed his appreciation.
7rmhshc601rd4u1rlqhkve1umi-list 4n6l1lsbemf0akt1la63kmu82d mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-common-tamilmovienews f3uk329jlig71d4nk9o6qq7b4-list
Source link