ASTROLOGY

ഈ 3 നാളുകാർക്ക് ശുക്രൻ അനുകൂലം; ജീവിതം കുതിച്ചുയരും

ഈ 3 നാളുകാർക്ക് ശുക്രൻ അനുകൂലം; ജീവിതം കുതിച്ചുയരും – Unveiling the Secrets of Venus in Astrology| ജ്യോതിഷം | Astrology | Manorama Online

ഈ 3 നാളുകാർക്ക് ശുക്രൻ അനുകൂലം; ജീവിതം കുതിച്ചുയരും

ഡോ. പി.ബി. രാജേഷ്

Published: November 08 , 2024 10:44 AM IST

1 minute Read

ശുക്രൻ സൗന്ദര്യത്തിന്റെയും നൃത്ത കലയുടെയും സംഗീതത്തിന്റെയുമെല്ലാം ഗ്രഹമാണ്.

Image Credit : NASA images / Shutterstock

ശുക്രദശാകാലമാണ് ഏറ്റവും മികച്ചതെന്നാണ് പലരുടെയും ധാരണ ശുക്രദശ വന്നിട്ടും നല്ല ഫലം ഒന്നും കിട്ടുന്നില്ലെന്നും ചിലരൊക്കെ പരാതിപ്പെടാറുണ്ട്. ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ടെങ്കിലും ഗുണഫലങ്ങൾ കുറയും. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലിഷുകാർ ശുക്രന് കൊടുത്തിരിക്കുന്നത്‌. ഭാരതീയ വിശ്വാസമനുസരിച്ച് ശുക്രൻ അസുരഗുരുവാണ്. മഞ്ഞുകണത്തിൽ സൂര്യ രശ്മികൾ തട്ടി തിളങ്ങുന്നത് പോലെ തോന്നും ശുക്രനെ ആകാശത്തു കാണുമ്പോൾ. ശുക്രന്റെ ദിവസം വെള്ളിയും രത്നം വജ്രവും നിറം വെള്ളയുമാണ്.

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. 224.7 ഭൗമദിനങ്ങൾ കൊണ്ടാണ്‌ ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലുപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനമാണ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്നത് ശുക്രനെയാണ്‌. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യന് വളരെ അടുത്തായി കാണാം.

ഭരണി, പൂരം, പൂരാടം നക്ഷത്രക്കാരുടെ ദശാനാഥൻ ശുക്രനാണ്. ശുക്രദശ 20 വർഷമാണ്. ശുക്രദശയിൽ വിവാഹം നടക്കാൻ സാധ്യത കൂടുതലാണ്. സ്വന്തമായി വീട് നിർമിക്കാൻ കഴിയുന്നതും വാഹനം വാങ്ങാൻ സാധിക്കുന്നതുമെല്ലാം ഈ ദശ അനുകൂലമായിരുന്നാലാണ്. ശുക്രനെ കൊണ്ട് മഹാലക്ഷ്മിയെയും യക്ഷിയെയും ചിന്തിക്കുന്നു. ദശാകാലം ഗുണകരമാകാൻ വെള്ളിയാഴ്ച വ്രതമെടുക്കുന്നതും മഹാലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വജ്രം ധരിക്കുന്നതുമെല്ലാം ഉത്തമമാണ്.

സൂര്യോദയത്തിന്‌ മുൻപും സൂര്യാസ്തമയത്തിന്‌ ശേഷവുമാണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക. ഇത് കാരണം പ്രഭാതനക്ഷത്രമെന്നും സന്ധ്യാനക്ഷത്രമെന്നും ഇത് അറിയപ്പെടുന്നു. ശുക്രൻ സൗന്ദര്യത്തിന്റെയും നൃത്ത കലയുടെയും സംഗീതത്തിന്റെയുമെല്ലാം ഗ്രഹമാണ്. വാഹനം, വീട്, വെള്ളിയാഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെ ശുക്രനുമായി ബന്ധപ്പെട്ടാണ് കണക്കാക്കുന്നത്.

English Summary:
Discover the significance of the Venus period in Vedic astrology. Learn about its positive effects, remedies for a weak Venus, and how to enhance its auspiciousness.

30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-shukra-dasha 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-positiveenergy 57vel7hllgcsk06vloj2joqo78 mo-space-venus


Source link

Related Articles

Back to top button