പദവികളിൽ നിന്ന് നീക്കാൻ തീരുമാനം , പി. പി ദിവ്യ പാർട്ടിയിൽ ‘തരം താഴും’

ദിവ്യയ്‌ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശനം

ക​ണ്ണൂ​ർ​:​ ​എ.​ഡി.​എം​ ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​പ്രേ​ര​ണ​ക്കു​റ്റം​ ​ചു​മ​ത്ത​പ്പെ​ട്ട് ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​മു​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​പി.​ദി​വ്യ​ക്കെ​തി​രേ​ ​സം​ഘ​ട​നാ​ ​ത​ല​ത്തി​ൽ​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർ​ശ.
ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സി.​പി.​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​അ​ടി​യ​ന്തി​ര​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​പി.​പി​ ​ദി​വ്യ​യു​ടെ​ ​ന​ട​പ​ടി​ ​ഗു​രു​ത​ര​ ​വീ​ഴ്ച്ച​യാ​ണെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യ​ ​ദി​വ്യ​യെ​ ​പാ​ർ​ട്ടി​യി​ലെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​ല്ലാ​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​നീ​ക്കും.
തീ​രു​മാ​നം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്ക് ​സ​മ​ർ​പ്പി​ച്ചു.
.​ ​തീ​രു​മാ​നം​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​പി.​പി.​ദി​വ്യ​ ​ബ്രാ​ഞ്ചം​ഗ​മാ​യി​ ​മാ​റും.​ ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​മാ​യ​ ​ഇ​രി​ണാ​വ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യി​ലെ​ ​ഇ​രി​ണാ​വ് ​ഡാം​ ​ബ്രാ​ഞ്ചം​ഗ​മാ​യി​ ​ദി​വ്യ​ ​ത​രം​താ​ഴ്‌​ത്ത​പെ​ടും.
അ​ഴി​മ​തി​ക്കെ​തി​രാ​യ​ ​സ​ദു​ദ്ദേ​ശ്യ​ ​നീ​ക്ക​മാ​യി​രു​ന്നു​ ​പി.​പി​ ​ദി​വ്യ​യു​ടേ​തെ​ന്നാ​യി​രു​ന്നു​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​വി​ല​യി​രു​ത്തി​യ​ത്.​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​കു​ടും​ബ​ത്തി​ന്റെ​ ​സി.​പി.​എം​ ​പ​ശ്ചാ​ത്ത​ല​വും​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​മു​ൻ​നി​ല​പാ​ട് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ക​ടു​ത്ത​ ​തീ​രു​മാ​നം​ ​എ​ടു​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​മാ​യ​ത്.
ദി​വ്യ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ഇ​ന്ന് ​ത​ല​ശേ​രി​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​പ​രി​ഗ​ണി​ക്കും.​ജാ​മ്യം​ ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​വി​ര​ള​മാ​ണെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​ക​രു​തു​ന്ന​ത്.​ ​ജാ​മ്യം​ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ശു​പാ​ർ​ശ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്ക് ​വി​ട്ട​തെ​ന്നാ​ണ് ​വി​വ​രം.​
​സ​മ്മേ​ള​ന​കാ​ല​മാ​യ​തി​നാ​ൽ​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​ത്വ​ത്തി​ൽ​ ​നി​ന്ന് ​ദി​വ്യ​യെ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​ഒ​ഴി​വാ​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​തീ​രു​മാ​നം.


Source link
Exit mobile version