ദലൈലാമ ഫെലോഷിപ് -2025

2025-ലെ ദലൈലാമ ഫെലോഷിപ്പ് പ്രോഗ്രാമിന് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. സമൂഹത്തിൽ മാറ്റം വരുത്താനാഗ്രഹിക്കുന്ന change makers-ന് അപേക്ഷിക്കാം. പ്രതിവർഷം 15 -25 പേർക്ക് ഫെല്ലോഷിപ്പ് നൽകും. ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമാണിത്. ഏത് കോഴ്‌സ് പഠിച്ചവർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് ഫെലോഷിപ്പ് കാലയളവ്. വിദൂര മോഡിലും ഫെലോഷിപ്പ് പ്രോഗ്രാമിൽ പങ്കാളിയാകാം. പ്രായ പരിധി 20- 36. ഇംഗ്ലീഷ് പ്രാവീണ്യം അത്യന്താപേക്ഷിതം. സാമൂഹിക വികസനത്തിൽ അറിവ് വേണം. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.dalailamafellows.com.
ഒബാമ ഫൗണ്ടേഷൻ സ്‌കോളേഴ്‌സ് പ്രോഗ്രാം
2025 -26 ലെ ഒബാമ ഫൗണ്ടേഷൻ സ്‌കോളേഴ്‌സ് പ്രോഗ്രാമിന് ഡിസംബർ 16 വരെ അപേക്ഷിക്കാം. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാം. ഇവർക്ക് കൊളംബിയ വേൾഡ് പ്രോജക്ടിൽ 9 മാസം പ്രവർത്തിക്കാം. www.columbia.edu.
ഐ.ഐ.എം CAT അഡ്മിറ്റ് കാർഡ്
ഐ.ഐ.എം ക്യാറ്റ് 2024 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നവംബർ 24-നാണു ദേശീയ തലത്തിലുള്ള മാനേജ്‌മെന്റ് അഭിരുചി പരീക്ഷ. അഹമ്മദാബാദ്, അമൃതസർ, ബാംഗ്ലൂർ, ബോധ്ഗയ, കൽക്കട്ട, ഇൻഡോർ, ജമ്മു, കാശിപ്പൂർ, കോഴിക്കോട്, ലക്‌നൗ, മുംബയ്, നാഗ്പൂർ, റായ്പൂർ, റാഞ്ചി, റോഹ്തക്, സമ്പൽപുർ, ഷില്ലോംഗ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം ഐ.ഐ.എമ്മുകളിൽ ബിരുദാനന്തര മാനേജ്മന്റ് പ്രോഗ്രാം, എം.ബി.എ, ബിരുദാനന്തര ഡിപ്ലോമ, ഡോക്ടറൽ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള മൂന്ന് സെഷനുകളിലായി നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. www.iimcat.ac.in.
യു.എ.ഇയിൽ ജോലി ഒഴിവ്
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇയിലെ പ്രമുഖ കമ്പനിയിൽ മേസ്തിരി, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് വെൽഡർ, പ്ലംബർ, സേഫ്റ്റി ഓഫീസർ, ഡോക് കൺട്രോളർ, ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്മാൻ ഒഴിവുകളിലേയ്ക്ക് അങ്കമാലി ഇങ്കൽ ടവറിലെ ഒഡെപെക് ട്രെയിനിംഗ് സെന്ററിൽ 8ന് രാവിലെ 9 മുതൽ തിരഞ്ഞെടുപ്പ് നടത്തും. താല്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ,തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം എത്തണം. ഫോൺ - 7736496574.
Source link