ആർ.ജി.സി.ബിയിൽ പി എച്ച്.ഡി പ്രോമിന് അപേക്ഷിക്കാം

തിരുവനന്തപുരം : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ ( ആർ. ജി. സി. ബി ) 2025 ജനുവരിയിൽ ആരംഭിക്കുന്ന പി എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ബയോ ഇൻഫോർമാറ്റിക്‌സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പഠനത്തിന് അപേക്ഷിക്കാം. ലൈഫ്/ അഗ്രിക്കൾച്ചറൽ/ എൻവയൺമെന്റൽ / വെറ്ററിനറി/ ഫാർമസ്യൂട്ടിക്കൽ / മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യു.ജി.സി 10-പോയിൻറ് സ്‌കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും വേണം. അഞ്ച് വർഷം സാധുതയുള്ള ജെ.ആർ.എഫ് ( യു.ജി.സി / സി.എസ്‌.ഐ.ആർ / ഐ.സി.എം.ആർ / ഡി.ബി.ടി /ഡി.എസ്.ടി-ഇൻസ്പയർ) അല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവർക്ക് പി എച്ച്.ഡിക്ക് അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധി 26. എസ്.സി / എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഈമാസം 20വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/phd2024-Nov/ സന്ദർശിക്കുക.

സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​അ​സോ​സി​യേ​റ്റ് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ജ​ന​റ്റി​ക്‌​സ് ​വി​ഭാ​ഗ​ത്തി​നു​ ​കീ​ഴി​ലെ​ ​ഡി​ബി​റ്റി​ ​നി​ദാ​ൻ​കേ​ന്ദ്ര​യി​ൽ​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​അ​സോ​സി​യേ​റ്റ് ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​മോ​ളി​ക്യു​ലാ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മോ​ ​പ​രി​ശീ​ല​ന​മോ​ ​ല​ഭി​ച്ച​വ​ർ​ക്കും​ ​ലൈ​ഫ് ​സ​യ​ൻ​സി​ൽ​ ​പി​ ​എ​ച്ച്.​ഡി​യു​ള്ള​വ​ർ​ക്കും​ ​(​ഡി.​എ​ൻ.​എ​ ​ഐ​സൊ​ലേ​ഷ​ൻ,​ ​പി.​സി.​ആ​ർ,​ ​സാ​ൻ​ജ​ർ,​ ​സീ​ക്വ​ൻ​സിം​ഗ്,​ ​എ​ൻ​ജി​എ​സ്,​ ​എം.​എ​ൽ.​പി.​എ​)​ ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​അ​ല്ലെ​ങ്കി​ൽ​ ​ഹ്യൂ​മ​ൻ​ ​ജ​ന​റ്റി​ക്‌​സി​ൽ​ ​പി​ ​എ​ച്ച്.​ഡി​യും​ ​മോ​ളി​ക്യു​ലാ​ർ​ ​ഡ​യ​ഗ്‌​നോ​സി​സ് ​ഒ​ഫ് ​ജെ​ന​റ്റി​ക് ​ഡി​സോ​ർ​ഡ​റി​ൽ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും​ ​ബ​യോ​ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ​അ​നാ​ലി​സി​സ് ​ഒ​ഫ് ​എ​ൻ.​ജി.​എ​സ് ​ഡാ​റ്റ​യും​ ​അ​ഭി​ല​ഷ​ണീ​യം.​ ​പ്രാ​യ​പ​രി​ധി​ 45​ ​വ​യ​സ്.​ ​പ്ര​തി​മാ​സ​ ​വേ​ത​നം​ 42,000​ ​രൂ​പ.​ ​ജ​ന​ന​ത്തീ​യ​തി,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ 15​ന് ​രാ​വി​ലെ​ 11​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ഓ​ഫീ​സി​ലെ​ത്ത​ണം.


Source link
Exit mobile version