ജെ.ഇ.ഇ മെയിൻ അപേക്ഷകർക്ക് മാർഗനിർദ്ദേശവുമായി എൻ.ടി.എ
ന്യൂഡൽഹി: ആധാർ കാർഡിലെ പേരും പത്താം ക്ലാസ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരും തമ്മിലുള്ള പൊരുത്തക്കേടിനെ തുടർന്ന് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻസ് മെയിൻ 2025-ന് രജിസ്ട്രേഷൻ തടസപ്പെട്ടവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
അപേക്ഷ പൂരിപ്പിക്കുമ്പോൾ ‘ആധാർ പ്രകാരം പേര് സ്ഥിരീകരിക്കുക”- സെലക്ട് ചെയ്തശേഷം പോപ്പ്അപ്പ് ലഭിക്കുകയാണെങ്കിൽ പോപ്പ്അപ്പ് ബോക്സ് അടയ്ക്കണം. ബോക്സ് അടയ്ക്കുമ്പോൾ ആധാറിലെ പേരുമായി മുന്നോട്ട് പോകുന്നതിന് സ്ക്രീനിൽ പുതിയ വിൻഡോ ദൃശ്യമാകും. അപേക്ഷകർ അവരുടെ ആധാർ കാർഡിൽ ഉള്ള പേര് ഇവിടെ നൽകുക. ഇതോടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരും ആധാർ കാർഡിലെ പേരും രജിസ്റ്റർ ചെയ്യപ്പെടും. തുടർന്ന് അപേക്ഷാ ഫോമിലെ മറ്റ് ഭാഗങ്ങളും പൂരിപ്പിച്ച് മുന്നോട്ട് പോകാമെന്ന് എൻ.ടി.എ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 22.
ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായും എൻ.ടി.എ വർദ്ധിപ്പിച്ചു. നിലവിൽ ഇത് രണ്ടു പ്രാവശ്യമായിരുന്നു.
ഓർമിക്കാൻ …
1.
എൽഎൽ.എം താത്കാലിക അലോട്ട്മെന്റ്
തിരുവനന്തപുരം: എൽഎൽ.എം പ്രവേശനത്തിനുള്ള ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ. പരാതികൾ ceekinfo.cee@kerala.gov.inൽ 8ന് വൈകിട്ട് നാലിനകം അറിയിക്കണം. ഫോൺ- 04712525300
2. കലാമണ്ഡലത്തിൽ പി എച്ച്.ഡി:- കലാമണ്ഡലം കൽപിത സർവകലാശാലയിൽ പി എച്ച്.ഡി പ്രവേശനത്തിന് ഇന്ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.kalamandalam.ac.in.
3. യുസീഡ്, സീഡ്:- യു.ജി, പി.ജി ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന യുസീഡ്, സീഡ് പരീക്ഷകൾക്ക് ലേറ്റ് ഫീയോടെ ഇന്ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.uceed.iitb.ac.in, www.ceed.iitb.ac.in.
4. എം.ജി പ്രൈവറ്റ് യു.ജി, പി.ജി:- എം.ജി സർവകലാശാലയിലെ ബിരുദ, പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക് സൂപ്പർ ഫൈനോടെ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: mgu.ac.in.
ആയുർവേദ, ഹോമിയോ, സിദ്ധ:
റാങ്ക്, കാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി അപേക്ഷിച്ചവരെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ. ഫോൺ- 0471 2525300
ഡിപ്ലോമ പുനഃപരീക്ഷ
തിരുവനന്തപുരം: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി 11 ന് നടത്തിയ ഇലക്ടിസിറ്റി ജനറേഷൻ, ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 14 ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.
തീയതി നീട്ടി
തിരുവനന്തപുരം : മാർച്ചിൽ നടത്തുന്ന ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പൊതുപരീക്ഷകൾക്ക് നവംബർ 18 വരെയും 20 രൂപ പിഴയോടുകൂടി 23 വരെയും, 600 രൂപ സൂപ്പർ ഫൈനോടുകൂടി 28 വരെയും ഫീസടയ്ക്കാം.
സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 11 ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ളവർ 10നകം ഓപ്ഷൻ നൽകണം. മുൻപ് നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് 13നകം പ്രവേശനം നേടണം. ഫോൺ- : 04712560363, 64.
Source link