ജലാറ്റിൻ സ്റ്റിക്ക്, 9400 ഡിറ്റണേറ്റർ; അസം റൈഫിൾസിന്റെ റെയ്ഡിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു – വിഡിയോ

9600 ജലാറ്റിൻ സ്റ്റിക്കുകൾ, 9400 ഡിറ്റണേറ്ററുകൾ; അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ സ്ഫോടക ശേഖരം – വിഡിയോ – Massive Explosives Haul: Assam Rifles, Mizoram Police Seize Cache in Thenzawl Road Raid | Latest News | Manorama Online
ജലാറ്റിൻ സ്റ്റിക്ക്, 9400 ഡിറ്റണേറ്റർ; അസം റൈഫിൾസിന്റെ റെയ്ഡിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു – വിഡിയോ
ഓൺലൈൻ ഡെസ്ക്
Published: November 07 , 2024 07:47 PM IST
1 minute Read
തെൻസോൾ റോഡിൽ മിസോറം പൊലീസും അസം റൈഫിൾസും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ സ്ഫോടക ശേഖരം (Videograb : @NewsIADN/ X)
മിസോറം∙ തെൻസോൾ റോഡിൽ മിസോറം പൊലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ഗണ്യമായ അളവിൽ അനധികൃത സ്ഫോടക വസ്തുക്കൾ സംയുക്തസേന കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരു വിഭാഗവും സംയുക്തമായി മേഖലയിൽ വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടയുകയും പരിശോധനയിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുക്കുകയുമായിരുന്നു. 9600 ജലാറ്റിൻ സ്റ്റിക്കുകൾ, 9400 ഡിറ്റണേറ്ററുകൾ, 1800 മീറ്ററിലധികം കോർടെക്‌സ് എന്നിവ ഉൾപ്പെടുന്ന വലിയ സ്ഫോടക ശേഖരമാണ് പിടിച്ചെടുത്തതെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ വ്യക്തികളെയും കണ്ടെടുത്ത സ്ഫോടക സാധനങ്ങളും കൂടുതൽ അന്വേഷണത്തിനായി മിസോറം പൊലീസിന് കൈമാറി.
നേരത്തെ, അസം റൈഫിൾസ് എക്‌സൈസ് ആൻഡ് നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റും കസ്റ്റം പ്രിവന്റീവ് ഫോഴ്‌സും ചേർന്ന് മിസോറമിലെ ചമ്പായി ജില്ലയിൽ നടത്തിയ റെയ‍്‍ഡിൽ 1.01 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും അനധികൃത ലഹരി മരുന്നുകളും കണ്ടെടുത്തിരുന്നു. സംഭവത്തിൽ ഒരു മ്യാൻമർ പൗരൻ ഉൾപ്പെടെ മൂന്ന് പേരെയാണ് പിടികൂടിയിരുന്നത്.
English Summary:
Massive Explosives Haul: Assam Rifles, Mizoram Police Seize Cache in Thenzawl Road Raid
7mg8dhar6avv0hi5cu09gkk998 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-raid mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-defense-assamrifles
Source link