സ്വർണക്കടത്ത് കേസ്; സുപ്രീം കോടതിയിൽ വാദിക്കാൻ സർക്കാർ കപിൽ സിബലിന് നൽകിയത് 31 ലക്ഷം രൂപ

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ വിചാരണയ്‌ക്ക് വേണ്ടി കപിൽ സിബലിന് സംസ്ഥാന സർക്കാർ നൽകിയത് 31 ലക്ഷം രൂപ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസ് ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ്.
സ്വർണക്കടത്ത് കേസിൽ 2024 മേയ് ഏഴിന് സുപ്രീം കോടതിയിൽ ഹാജരായതിന് കപിൽ സിബലിന് നവംബർ അഞ്ചിനാണ് 15.50 ലക്ഷം രൂപ അനുവദിച്ചത്. ഒരു സിറ്റിംഗിന് 15.50 ലക്ഷം രൂപയാണ് കപിൽ സിബൽ ഈടാക്കുന്നത്. ഒക്ടോബര്‍ പത്തിനും ഈ കേസില്‍ ഹാജരായതിന് 15.50 ലക്ഷം രൂപ കപില്‍ സിബലിന് അനുവദിച്ചിരുന്നു. ഇതിന് മുമ്പ് കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ കേസിലും ഹാജരായത് കപില്‍ സിബല്‍ തന്നെയായിരുന്നു.
Source link