താൻ പരിപാലിച്ച കുരങ്ങിനെ കാണാൻ മൃഗ ഡോക്ടർക്ക് അനുമതി; നടപടി മദ്രാസ് ഹൈക്കോടതിയുടെത് – Madras High Court Recognizes Human-Animal Bond in Landmark Case | Latest News | Manorama Online
10 മാസം ശുശ്രൂഷിച്ചു, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു; കുട്ടിക്കുരങ്ങനെ കാണാൻ വള്ളൈയപ്പന് കോടതി അനുമതി
ഓൺലൈൻ ഡെസ്ക്
Published: November 07 , 2024 06:49 PM IST
1 minute Read
മൃഗ ഡോക്ടറായ വള്ളൈയപ്പനൊപ്പം കുട്ടികുരങ്ങ് (Photocredit : @khush_Noor1/x)
ചെന്നൈ∙ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ മൃഗ ഡോക്ടറായ വള്ളൈയപ്പന് കുട്ടിക്കുരങ്ങനെ ലഭിക്കുന്നത്. പിന്നീട് പത്തു മാസത്തോളം കോയമ്പത്തൂരിലെ തന്റെ ക്ലിനിക്കിൽ വള്ളൈയപ്പൻ ആ കുട്ടിക്കുരങ്ങിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ച് കൊണ്ടു വരികയായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിട്ട കുട്ടിക്കുരങ്ങിനു കൂട്ടായി വള്ളൈയപ്പൻ നിന്നു.
എന്നാൽ ഒക്ടോബറിൽ കുട്ടിക്കുരങ്ങിനെ അധികൃതർ ഏറ്റെടുത്തു. കുരങ്ങിന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെയാണ് വള്ളൈയപ്പന്റെ ക്ലിനിക്കിൽ നിന്ന് കുരങ്ങിനെ അധികൃതർ മാറ്റിയത്. ചെന്നൈ വണ്ടല്ലൂരിലുള്ള അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു കുരങ്ങിനെ അധികൃതർ മാറ്റിയത്. കുരങ്ങിനെ കാണാൻ വള്ളൈയപ്പന് അധികൃതർ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വള്ളൈയപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കുരങ്ങിനെ വീണ്ടും കാണാൻ വള്ളൈയപ്പന് കോടതി അനുമതി നൽകിയിരിക്കുന്നത്.
കുരങ്ങിന്റെ ക്ഷേമം പരിഗണിക്കാതെയാണ് ചെന്നൈയിലേക്ക് മാറ്റിയതെന്ന വള്ളൈയപ്പന്റെ ഹർജി പരിഗണിച്ച കോടതി, ശനിയാഴ്ച കുരങ്ങിനെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വള്ളൈയപ്പന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
English Summary:
Madras High Court Recognizes Human-Animal Bond in Landmark Case
mo-news-common-latestnews 2eput459evdjsc4ht0t7dkekmj 5us8tqa2nb7vtrak5adp6dt14p-list mo-health-veterinarydoctor 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-madrashighcourt mo-news-common-chennainews
Source link