KERALAM

‘താടി’യുമായി തെരുവിലിറങ്ങി ഒരുകൂട്ടം സ്ത്രീകൾ; ആവശ്യം താടിയില്ലാത്ത കാമുകനെ വേണമെന്ന്‌

ഇൻഡോർ: താടിക്കാർക്ക് ഫാൻസുള്ള നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. താടിയുള്ള കാമുകനെ വേണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ ഒരു കൂട്ടം സ്ത്രീകൾക്ക് താടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.


താടിക്കാരെ വേണ്ടെന്നും ക്ലീൻ ഷെവ് ചെയ്ത കാമുകന്മാരെ വേണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടികൾ തെരുവിലിറങ്ങിയത്. ഇവരെല്ലാം ഡ്യൂപ്ലിക്കേറ്റ് താടിയും വച്ചിട്ടുണ്ട്. കൈയിൽ പ്ലക്കാർഡും പിടിച്ചിട്ടുണ്ട്.

താടി വടിച്ചില്ലെങ്കിൽ പ്രണയമില്ലെന്നും താടിയില്ലാത്ത കാമുകനെ വേണമെന്നുമൊക്കെയാണ് പ്ലക്കാർഡുകളിലുള്ളത്. ഇൻസ്റ്റഗ്രാമിലാണ് ഇതിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. നാൽപ്പതിനായിരത്തിലധികം പേർ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.



Source link

Related Articles

Back to top button