ഇപ്പോള്‍ മിക്ക നാളുകാര്‍ക്കും ശനി അല്‍പം ദോഷകാരിയാണ്. കാരണം വക്രരൂപത്തില്‍ സഞ്ചരിയ്ക്കുന്നു. എന്നാല്‍ ഇതിന് മാറ്റം വരുന്നുണ്ട്. ഇത് പൂര്‍ണമായി അനുഭവഭേദ്യമാകുന്നത് 2025 മാര്‍ച്ച് അവസാനത്തോടെയാണെങ്കിലും ഇതിന്റെ ചെറിയ മാറ്റങ്ങള്‍, നല്ല ഫലങ്ങള്‍ ഈ നവംബര്‍ 15ന് ശേഷം ലഭ്യമായിത്തുടങ്ങും. ഇൗ ഫലം അനുഭവഭേദ്യമാകുന്നത് 5 രാശിയില്‍ പെടുന്ന നാളുകാര്‍ക്കാണ്. 15 നാളുകാര്‍ ഇതില്‍ പെടുന്നു. ഇവര്‍ക്ക് ഇത് അനുഭവഭേദ്യമാകാന്‍ ചില പ്രത്യേക വഴിപാടുകള്‍ നടത്തുന്നത് ഏറെ ഗുണം നല്‍കും.ഇടവരാശിഇതില്‍ ആദ്യത്തേത് ഇടവരാശിയാണ്. കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രങ്ങള്‍ പെടുന്നു. ഇവര്‍ക്ക് ഏറെ നല്ലതാണ് ശനിമാറ്റം. ഇതിനാല്‍ തന്നെ ശനി കാരണം ഇതുവരെയുണ്ടായാ കഷ്ടതകള്‍ മാറിക്കിട്ടുന്നു. നവംബര്‍ 15ന് ശേഷം ഈ മാറ്റം നല്ല രീതിയില്‍ ആകുന്നു. ഇത് പൂര്‍ണമായി ലഭ്യമായിത്തുടങ്ങുക 2025 മാര്‍ച്ചിലാണ്. പിന്നീട് രണ്ടര വര്‍ഷത്തോളം നല്ല കാലം ഈ നാളുകാരെ തുണയ്ക്കുന്ന സമയാണ്.കര്‍ക്കിടകരാശികര്‍ക്കിടകരാശിക്കാരാണ് അടുത്തത്. പുണര്‍തം, പൂയം, ആയില്യം എന്നിവ ഇതില്‍ പെടുന്നു. ഈ മൂന്നു നാളുകാര്‍ക്ക് ഇപ്പോള്‍ ഉള്ള ദോഷവും ദുരിതവും മാറിക്കിട്ടും. നവംബര്‍ 15ന്‌ശേഷം രണ്ടര വര്‍ഷക്കാലം അസുലഭ ഭാഗ്യങ്ങളും അവസരങ്ങളും ലഭിയ്ക്കും. തടങ്ങള്‍ മാറാനും ആഗ്രഹസാഫല്യമുണ്ടാകാനും സമ്പത്ത് ലഭിയ്ക്കാനുമെല്ലാം യോഗമുണ്ടാകും. വസ്തുവകകള്‍ നേടാന്‍ സാധിയ്ക്കും.ലോട്ടറി ഭാഗ്യം വരെ കടാക്ഷിയ്ക്കാം.തുലാംതുലാം രാശിയില്‍ പെട്ട ചിത്തിര, ചോതി, വിശാഖം നാളുകാരാണ് ഈ ഗണത്തില്‍ പെടുന്ന അടുത്തത്. ഇവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. ശനി ഇതുവരെ ഇവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍, ആരോഗ്യപരമായ കാര്യങ്ങളില്‍ ചെറിയ ദോഷങ്ങള്‍ വരുത്തിയിരുന്നു. ഇതില്‍ നിന്നും മാറ്റം വരുന്നു. ഇവര്‍ക്കും നല്ല സമയമാണ്. ഇവര്‍ക്കും ഈ മാറ്റം നവംബര്‍ 15ന് ശേഷം ലഭ്യമാകുന്നു. ഇതിന്റെ പൂര്‍ണഫലം മാര്‍്ച്ച് 2025ല്‍ പൂര്‍ണമായും ലഭ്യമാകും.വൃശ്ചിക രാശിവൃശ്ചിക രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നാളുകാര്‍ക്കും വലിയ നേട്ടങ്ങള്‍ ഉണ്ടാകുന്ന കാലമാണ് വരുന്നത്. ഇവര്‍ക്കും ഇതുപോലെ ശനിമാറ്റം കാരണം നവംബര്‍ പകുതിക്ക് ശേഷം ഭാഗ്യങ്ങള്‍ ലഭിച്ചു തുടങ്ങും. 2025 മാര്‍ച്ചാകുന്നതോടെ ഇത് പൂര്‍ണമായി ലഭിയ്ക്കും. അടുത്ത രണ്ടര വര്‍ഷക്കാലം ഇതിന്റെ ഗുണങ്ങള്‍ ലഭിയ്ക്കും.മകരംഅടുത്തത് മകരം രാശിക്കാരാണ്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകാര്‍ ഇതില്‍ പെടുന്നു. ഇവര്‍ക്ക് ഇതുവരെ ശനി കാര്യങ്ങള്‍ മന്ദഗതിയില്‍ ആക്കിയിരുന്നു. ഇതില്‍ നിന്നും മാറ്റും വരുന്ന കാലമാണ്. ശനിദോഷം കാരണം ഇവര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ഇവര്‍ക്കും എല്ലാവിധ ഭാഗ്യങ്ങളും കൊണ്ടുവരുന്നു. ഉയര്‍ച്ചയുണ്ടാകും. തടസങ്ങളും കാര്യങ്ങളിലെ മെല്ലെപ്പോകും മാറിക്കിട്ടും. സമ്പദ്ഭാഗ്യവും ലോട്ടറി ഭാഗ്യവുമെല്ലാം തന്നെ ഇവരെ കടാക്ഷിയ്ക്കാം. തൊടുന്ന കാര്യങ്ങളില്‍ ഇവര്‍ക്കൊപ്പം വിജയവും ഭാഗ്യവും ഉണ്ടാകും. ശനിശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഇവര്‍ക്ക് സ്ഥലം വാങ്ങാനും വിവാഹം നടക്കാനും വീട് വയ്ക്കാനും എല്ലാം സാധിയ്ക്കും. ശനിയെ പ്രീതിപ്പെടുത്താന്‍ അയ്യപ്പന്‍, ആഞ്ജനേയന്‍, മഹാദേവന്‍ എന്നിവരെ പ്രീതിപ്പെടുത്തുക. ശാസ്താക്ഷേത്രത്തില്‍ എള്ളുപായസം, നീരാഞ്ജനം എന്നിവ നടത്താം. ആഞ്ജനേയന് വടമാല, രക്തമാല, അര്‍ച്ചന, വെണ്ണ, മഹാദേവന് ധാര, കൂവളത്തിലമാല, നെയ് വിളക്ക് എന്നിവയെല്ലാം നടത്തുന്നതും ഏറെ നല്ലതാണ്. ദോഷങ്ങള്‍ നീങ്ങാനും വലിയ ഭാഗ്യം വരാനും ഇത് സഹായിക്കും.
Source link