ഷാറുഖ് ഖാനും വധഭീഷണി, പ്രതിക്കായി തിരച്ചിൽ; താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി
ഷാറുഖ് ഖാനും വധഭീഷണി, പ്രതിക്കായി തിരച്ചിൽ; താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി – Shahrukh Khan Receives Death Threats, Mumbai Police Launch Investigation | Latest News | Manorama Online
ഷാറുഖ് ഖാനും വധഭീഷണി, പ്രതിക്കായി തിരച്ചിൽ; താരത്തിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി
ഓൺലൈൻ ഡെസ്ക്
Published: November 07 , 2024 04:41 PM IST
1 minute Read
ഷാരൂഖ് ഖാന്‍ (ഫയൽ ചിത്രം)
മുംബൈ∙ സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനും വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മുംബൈ ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ കോളെത്തിയത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ.
ഷാറുഖ് ഖാനെ വധിക്കുമെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം. ഫൈസൽ എന്നയാളുടെ ഫോൺ നമ്പറിൽനിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തിയുണ്ട്.
ഇയാളെ കണ്ടെത്താനായി മുംബൈ പൊലീസിന്റെ ഒരു സംഘം റായ്പുരിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഭീഷണിയെത്തുടർന്ന് ഷാറുഖ് ഖാന്റെ സുരക്ഷ വൈ പ്ലസ് വിഭാഗത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇതോടെ 6 സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാറുഖിനൊപ്പമുണ്ടാകും. നേരത്തെ 2 പേർ മാത്രമായിരുന്നു ഷാറുഖിന്റെ സുരക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്.
English Summary:
Shahrukh Khan Receives Death Threats, Mumbai Police Launch Investigation
mo-news-common-threat mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 7qpran4l3sv0s3866d1j97u8bp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-entertainment-movie-shahruhkhan
Source link