CINEMA

‘കത്താനാരിൽ’ അനുഷ്ക ഷെട്ടിയുടെ ലുക്ക് പുറത്ത്; ‘നിള’യായി മലയാളത്തിൽ അരങ്ങേറ്റം

‘കത്താനാരിൽ’ അനുഷ്ക ഷെട്ടിയുടെ ലുക്ക് പുറത്ത്; ‘നിള’യായി മലയാളത്തിൽ അരങ്ങേറ്റം | Anushka Shetty as ‘Nila’ Kathanar

‘കത്താനാരിൽ’ അനുഷ്ക ഷെട്ടിയുടെ ലുക്ക് പുറത്ത്; ‘നിള’യായി മലയാളത്തിൽ അരങ്ങേറ്റം

മനോരമ ലേഖകൻ

Published: November 07 , 2024 02:13 PM IST

1 minute Read

അനുഷ്ക ഷെട്ടി

‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ട് അണിയറക്കാർ. സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ അഭിനേത്രി അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘കത്തനാർ’. നടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു മോഷൻ പോസ്റ്റർ റിലീസ്.

സെക്കൻഡുകൾ മാത്രമുള്ള വിഡിയോയില്‍ നിള എന്ന കഥാപാത്രത്തിന്റെ പേരും അവതരിപ്പിക്കുന്നുണ്ട്. പല നിറങ്ങളിലുള്ള നൂലൂകള്‍ ചേര്‍ന്നെത്തി കഥാപാത്രത്തിന്റെ രൂപം നെയ്‌തെടുക്കും പോലെയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘‘പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് മാജിക്കലായ ഒരു ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ ദ് വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീരമായ ചുവടുവയ്പ്പ് നടത്തുകയാണ് അനുഷ്‌ക,’’ എന്ന വരികളോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

English Summary:
Kathanar The Wild Sorcerer: Mollywood welcomes Anushka Shetty as ‘Nila’ in Jayasurya-starrer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jayasurya 49v1akporg5bdm03m42h7omk8h mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-titles0-kathanar mo-entertainment-movie-rojinthomas


Source link

Related Articles

Back to top button