പ്രകൃതി ദുരന്തം ചർച്ചചെയ്യാതെ വികസനമില്ല: വി.ഡി.സതീശൻ

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെയും അതിന്റെ പരിസ്ഥിതി ആഘാതങ്ങളെയും കുറിച്ച് ചർച്ച ചെയ്യാതെ വികസനം യാഥാർത്ഥ്യമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വികസനം അനിവാര്യമാണെങ്കിലും വികസനത്തിന്റെ ഇരകളെ ചവിട്ടിമെതിച്ചുകൊണ്ട് ആർക്കും മുന്നോട്ട് പോകാൻ സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എം.വി.രാഘവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ മുൻമന്ത്രി എം.വി.രാഘവൻ അനുസ്മരണവും പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എം.വി.രാഘവന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം തിരുവനന്തപുരം ലെത്തീൻ അതിരൂപത വികാരി ജനറാൾ ഫാ.യൂജിൻ എച്ച്.പെരേരയ്ക്ക് സമ്മാനിച്ചു. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹ്യ – പാരിസ്ഥിക ആഘാതം കണക്കിലെടുക്കാതെ ഇരിക്കുകയും അതിനുവേണ്ടി പൊരുതുന്നവരെ മർദ്ദിച്ച് ഒതുക്കുകയും ചെയ്യുന്ന ഭരണകൂട ശൈലിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയാണ് ഫാ.യൂജിൻ പെരേരയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ട്രസ്റ്റ് ചെയർമാൻ സി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സാജു, സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് എന്നിവർ പ്രസംഗിച്ചു.
Source link